9-September-2023 -
By. news desk
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍.37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎം ലെ ജെയ് സി തോമസിനെ ചാണ്ടി ഉമ്മന്‍ തറപറ്റിച്ചത്.ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 8,144 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടിയപ്പോള്‍ 42.425 വോട്ടുകള്‍ മാത്രമാണ് ജെയ്ക് സി തോമസിന് നേടാനായത്.എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയിലെ ലിജിന്‍ ലാലിന് 6,558 വോട്ടേുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആധ്യപത്യം സ്ഥാപിച്ച് മുന്നേറിയ ചാണ്ടി ഉമ്മന് ഒരിക്കല്‍ പോലും ജെയ്ക്ക് സി തോമസിന് വെല്ലുവിളിയാകന്‍ സാധിച്ചില്ല.13 റൗണ്ടിലും വള്ളപ്പാടുകള്‍ക്കു മുന്നിലായിരുന്നു ചാണ്ടി ഉമ്മന്‍ ജെയ്ക് സി തോമസിന്റെ ബൂത്തിന്റെ ബുത്തിലും മന്ത്രി വി എന്‍ വാസവന്റെ ബൂത്തിലും ചാണ്ടി ഉമ്മന്റെ തേരോട്ടമായിരുന്നു കാണാനായത്.
പുതുപ്പള്ളി നിയോജകമണ്ടലത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ആറു പഞ്ചായത്തുകളുമടക്കം എട്ടു പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്റെ സര്‍വ്വാധിപത്യമാണ് ദൃശ്യമായത്.പുതുപ്പള്ള പഞ്ചായത്താണ് ചാണ്ടി ഉമ്മന് ഏറ്റവും അധികം ഭൂരിപക്ഷം സമ്മാനിച്ചത്.രണ്ടോ മൂന്നു ബൂത്തുകളില്‍ മാത്രമാണ് ജെയ്ക് സി തോമസിന് ലീഡു നേടാന്‍ സാധിച്ചത്. അതും നാമമാത്രമായ വോട്ടുകള്‍ക്കു മാത്രം. ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടതോടെ ഹാട്രിക് തോല്‍വിയാണ് ജെയ്ക്ക് സി തോമസിന് ഏറ്റുവാങ്ങേണ്ടി വന്നത്. നേരത്തെ രണ്ടു തവണ ഉമ്മന്‍ ചാണ്ടിയോടു മല്‍സരിച്ച ജെയ്ക് സി തോമസ് പരാജയപ്പെട്ടിരുന്നു.ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സെപ്തംബര്‍ 11 ന് നടക്കും. ഭരണവിരുദ്ധ വികാരമാണ് പുതുപ്പള്ളിയില്‍ ആഞ്ഞടിച്ചതെന്നും തന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ 13ാമത് വിജയമാണ് തന്നിലൂടെ ഉണ്ടായതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.